ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Tuesday, March 21, 2017



Teachers meet in 2017(Cluster)


കേരളത്തിലെ ക്ലാസ്സ് മുറികളും സ്കൂള്‍ അങ്കണങ്ങളും കെട്ടിലും മട്ടിലും മാറുകയാണ്. ക്ലാസ്സ് മുറികള്‍ ഹൈടെക് നിലവാരത്തില്‍ മാറുമ്പോള്‍ അതൊരു പാഠപുസ്തകം കണക്കെ അതിരുകള്‍ കടന്ന് വളരുകയാണ്. ഇതിനൊപ്പം സ്വയം നവീകരിക്കപ്പെടാന്‍ അദ്ധ്യാപകരെ ഒരുക്കുന്ന അദ്ധ്യാപക സംഗമത്തിലേയ്ക് ഏവര്‍ക്കും സ്വാഗതം.
ഒരേ സമയം പഠനഉള്ളടക്കമായും, പഠനോപാധ‌ിയായും സ്കൂള്‍ കാമ്പസിനെ ഉപയോഗിക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കാനുള്ള ചിന്തകള്‍ ഈ ക്ലസ്റ്റര്‍ സംഗമത്തില്‍ പങ്ക് വയ്ക്കപ്പെടുകയാണ്. ഈ ബ‍‍ൃഹത് സംരംഭത്തില്‍ പൊതുസമൂഹത്തെ കൂടി ചേര്‍ത്തുനിര്‍ത്താന്‍ വേണ്ട ആസൂത്രണ ഉപാധികളും അദ്ധ്യാപക സംഗമത്തില്‍ ചര്‍ച്ച ചെയ്യുന്നു.
നമ്മുടെ ലക്ഷ്യം –ഓരോ കുട്ടിയും പരിഗണിക്കപ്പടണം. തിരിച്ചറിയപ്പെടണം. സഹായിക്കപ്പെടണം. കാമ്പസുകളിലെ കാലോചിതമായ മാറ്റങ്ങള്‍ക്കൊപ്പം.
2017 മാര്‍ച്ച് 24 ന് നടക്കുന്ന അദ്ധ്യാപക സംഗമത്തില്‍ എന്തെല്ലാം സംഗതികള്‍?
1. ഹൈടെക് ക്ലാസ്സ് മുറികളിലെ അറിവുനിര്‍മ്മാണ പ്രക്രിയ
ഇതിനായി ഫലപ്രദമായ ഐ സി റ്റി പഠനസാമഗ്രികള്‍ –
കണ്ടെത്തല്‍, സ്വീകരിക്കല്‍,
നിര്‍മ്മിക്കല്‍, പ്രയോഗിക്കല്‍,
മികച്ച പഠനാനുഭവം കുട്ടിക്ക് നല്‍കല്‍
2. ജൈവവൈവിദ്ധ്യ ഉദ്യാനം ഒരുക്കല്‍ എന്തിന്? എങ്ങനെ?
പ്രകൃതി ഒരു പാഠപുസ്തകമാണ്.
പ്രകൃതിയില്‍ നിന്നും പഠിക്കാന്‍,
പ്രകൃതിയെ സംരക്ഷിക്കാന്‍,
സഹജീവിബോധം വളര്‍ത്താന്‍,
സസ്യ–ജന്തു പാരസ്പര്യം അറിയാന്‍,
ജലസംരക്ഷണ പ്രാധാന്യം വളര്‍ത്താന്‍
ജൈവവൈവിദ്ധ്യ ഉദ്യാനം സ്കൂള്‍ കാമ്പസില്‍ നിര്‍മ്മിക്കല്‍

No comments:

Post a Comment