ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Friday, April 7, 2017


             GPF (General Provident Fund) നെ പറ്റി ചില കാര്യങ്ങൾ



എല്ലാ ജീവനക്കാരും അംഗമായിട്ടുള്ള, നമ്മൾ PF എന്നു പറയുന്ന GPF (General Provident Fund) നെ പറ്റി ചില കാര്യങ്ങൾ :- ഇപ്പോൾ കേരളത്തിലെ ജീവനക്കാരുടെ PF സംബന്ധമായ കാര്യങ്ങൾ നടപ്പാക്കുന്നത് GO(P)94/2012 dtd.7.2.2012 പ്രകാരമുള്ള GPF Rules പ്രകാരമാണ്.  




1)Membership :- സർവ്വീസിൽ കയറുന്ന എല്ലാ അംഗങ്ങളും PF ൽ നിർബന്ധമായും വരിക്കാരാകേണ്ടതാണ്. അപേക്ഷാ ഫോമും നോമിനേഷനും പൂരിപ്പിച്ച് മേലധികാരിക്ക് അപേക്ഷ സമർപ്പിച്ച് PF-ൽ വരിക്കാരാകാവുന്നതാണ്. നോമിനിയേ വയ്ക്കുമ്പോൾ "ഫാമിലിയി"ൽ ആരെയെങ്കിലും വയ്ക്കണം. Wife, Husband,Minor son, Unmarried/divorced daughter, major son, father, mother, Minor brother, unmarried sister തുടങ്ങിയവരാണ് PF ചട്ടപ്രകാരം Family യുടെ നിർവചനത്തിൽ പെടുന്നവർ. അവിവാഹിതനായ ഒരാൾക്ക് മേൽ പറഞ്ഞതിൽ ആരെ വേണമെങ്കിലും നോമിനിയാക്കാം. എന്നാൽ വിവാഹിതനാകുന്നതോടുകൂടി ആ നോമിനേഷൻ അസാധുവാകുന്നു. നോമിനിയെ എപ്പോൾ വേണമെങ്കിലും change ചെയ്യാവുന്നതാണ്. ഇതിനായി പുതിയ നോമിനേഷൻ ഫോമും വെള്ള പേപ്പറിൽ ഉള്ള അപേക്ഷയും മേലധികാരിക്ക് കൊടുത്താൽ മതിയാകും. 

2)Installment:- എല്ലാമാസവും നിശ്ചിത തുക വരിസംഖ്യയായി അപേക്ഷ കൊടുക്കുന്ന സമയത്ത് തന്നെ നമ്മൾ തീരുമാനിക്കേണ്ടതാണ്‌. ഇത് കുറഞ്ഞത് Basic ന്റെ 6% ഉം കൂടിയത് Basic ന്റെ തുല്യമായ തുകയും ആണ്. ഉദാഹരണത്തിന് 30000 രൂപ Basic ഉള്ള ഒരാൾക്ക് PF ൽ ഇടാവുന്ന കുറഞ്ഞ തുക 1800/- ഉം കൂടിയ തുക 30000 ഉം ആണ്. വർഷത്തിൽ രണ്ട് തവണ വരിസംഖ്യ വർദ്ധിപ്പിക്കുകയും ഒരു തവണ കുറയ്ക്കുകയും ചെയ്യാം. 

3) Credict card :- PF-ൽ അംഗങ്ങളായവർക്ക് Account General(AG) ഓഫീസിൽ നിന്നും കിട്ടുന്ന രേഖ. സാമ്പത്തിക വർഷം കണക്കാക്കിയാണ് Credit card തയ്യാറാക്കുക. അതായത് April to March. ഓരോ മാസവും നമ്മൾ അടച്ച തുകയും, ക്ഷാമബത്ത ലയിപ്പിച്ച തുകയും, വായ്പയുണ്ടെങ്കിൽ അതും, സർക്കാർ നിക്ഷേപത്തിന് നൽകുന്ന പലിശയും എല്ലാം Credit card ൽ ഉൾപ്പെട്ടിരിക്കും. ഇത് AG Kerala യുടെ വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്. Down load ചെയ്യുവാൻ ഒരു PlN ആവശ്യമാണ്‌. ഈ PlN കണ്ടു പിടിക്കുവാനായി 999999 ൽ നിന്നും Account No. കുറച്ചാൽ മതി.
4)Withdrawal:- ജനറൽ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഇനി വിവിധ ആവശ്യങ്ങൾക്ക് തുക ലഭിക്കാൻ 15 ദിവസത്തെ സമയം മതി. ചികിത്സയ്ക്കായി പണം എടുക്കുകയാണെങ്കിൽ ഏഴു ദിവസത്തിനകം നൽകും. പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ 15 വർഷത്തെ സേവനകാലാവധി വേണം എന്ന നിബന്ധന പല കാര്യങ്ങളിലും പത്തു വർഷമായി ചുരുക്കുകയും ചെയ്തു. വീടു വയ്ക്കാനും വാങ്ങാനും അടിയന്തര ചികിത്സയ്ക്കും 90 ശതമാനം വരെ തുക പിൻവലിക്കാം.ഇക്കാര്യങ്ങൾക്കായി 1960–ലെ ജനറൽ പ്രോവിഡന്റ് ഫണ്ട് (സെൻട്രൽ സർവീസ് ) നിയമം ഭേദഗതി ചെയ്യാനും തീരുമാനമായി. രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വകാര്യമേഖലയിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ അംഗങ്ങൾക്കും തത്തുല്യമായ ഇളവുകൾ ലഭ്യമാക്കുമോ എന്ന് വ്യക്തമായിട്ടില്ല.വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളവർക്ക് പ്രത്യേകിച്ച് കാരണം കാണിക്കാതെ 90% പിഎഫ് തുകയും പിൻവലിക്കാം എന്നത് വിരമിക്കുന്നതിന് രണ്ടു വർഷം മുമ്പ് എന്ന് ഭേദഗതി കൊണ്ടുവരും. ഇതു കൂടാതെ 90% തുകയും പിൻവലിക്കാവുന്നത് ഭവന നിർമാണത്തിനും രോഗ ചികിത്സയ്ക്കുമാണ്. വീടുമായി ബന്ധപ്പെട്ട ആറു കാര്യങ്ങൾക്ക് 90 ശതമാനം തുകയും പിൻവലിക്കാം. വീടോ ഫ്ളാറ്റോ വാങ്ങുക, വീടു വയ്ക്കാൻ സ്ഥലം വാങ്ങുക, കൈവശമുള്ള സ്ഥലത്ത് വീടു വയ്ക്കുക, പരമ്പരാഗതമായ വീട് നന്നാക്കുക, നിലവിലുള്ള വീടിനോട് കൂട്ടിച്ചേർക്കലുകൾ നടത്തുക, വീടിന്റെ കേടുപാടുകൾ തീർക്കുക എന്നിവയ്ക്ക് 90% വരെ തുക ലഭിക്കും.ജനറൽ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിച്ച് നിർമിച്ച വീടുകൾ വിറ്റാൽ എടുത്ത തുക തിരിച്ചടയ്ക്കണം എന്ന വ്യവസ്ഥയും മാറ്റി. വാഹനങ്ങൾ വാങ്ങാൻ പിഎഫിൽ ഉള്ള തുകയുടെ നാലിൽ മൂന്ന് ഭാഗവും പിൻവലിക്കാം–വാഹനത്തിന്റെ വില ഇതിലും കുറവാണെങ്കിൽ ആ തുകയേ ലഭിക്കുള്ളൂ. വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും വാഹനം വാങ്ങാൻ മുൻകൂർ പണം നൽകാനും തുക പിൻവലിക്കാം. പത്തു വർഷം സേവന കാലാവധി പൂർത്തിയാക്കിവർക്കേ ഇത് അനുവദിക്കൂ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വിവാഹ നിശ്ചയം, ആശ്രിതരുടെ മരണാനന്തരച്ചടങ്ങുകൾ, വീട്ടു സാധനങ്ങൾ വാങ്ങാൻ, കേസ് നടത്താൻ, തീർഥയാത്രയ്ക്കും വിനോദസഞ്ചാരത്തിനും എന്നിവയ്ക്ക് 12 മാസത്തെ ശമ്പളമോ പി എഫിൽ ഉള്ളതിന്റെ മുക്കാൽ ഭാഗമോ ഏതാണ് കുറവ് എന്നു വച്ചാൽ അതു പിൻവലിക്കാം. ഇതിനും 10 വർഷത്തെ സേവനം വേണം. ഓരോ വകുപ്പിന്റെയും തലവന് തന്നെ അപേക്ഷകളിന്മേൽ തീരുമാനമെടുക്കാം. സ്വന്തം സാക്ഷ്യപത്രം നൽകിയാൽ മതി. അനുബന്ധമായി തെളിവുകൾ ഒന്നും ഹാജരാക്കേണ്ടതില്ല

No comments:

Post a Comment