15 ലക്ഷം രൂപ ഒന്നാം സമ്മാനവുമായി 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോ മടങ്ങി വരുന്നു
ഒന്നാം എഡിഷന്റെ
വീഡിയോകള്‍
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവുകള്‍
അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ 'ഹരിതവിദ്യാലയം'
വിദ്യാഭ്യാസ റിയാലിറ്റിഷോ തിരിച്ചുവരുന്നു. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) ആണ് ഐടി@സ്‌കൂള്‍
വിക്‌ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി
വിദ്യാഭ്യാസവകുപ്പിനു വേണ്ടി സംഘടിപ്പിക്കുന്നത്. 2010 ല്‍ രാജ്യത്ത്
ആദ്യമായി വിജയകരമായി അവതരിപ്പിച്ചുവന്ന റിയാലിറ്റി ഷോ യുഡിഎഫ് ഭരണത്തില്‍
നിലച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം ഹൈടെക് ആക്കാന്‍
തീരുമാനിക്കുകയും സംരക്ഷണയജ്ഞത്തിന്റെ വിജയഫലങ്ങള്‍ കണ്ടുതുടങ്ങുകയും
ചെയ്തതോടെയാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം'ഭാഗം നവംബറില്‍
സംപ്രേഷണം ആരംഭിക്കാന്‍ തീരുമാനിച്ചത്. വിദ്യാലയങ്ങളിലെ മികച്ച മാതൃകകള്‍
പങ്കുവെക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം
കൂട്ടുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്
പറഞ്ഞു.
No comments:
Post a Comment