എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള സർക്കാർ കൊണ്ടുവന്ന പ്രധാന ഭേദഗതികൾ ഹൈകോടതി ശരിവെച്ചു.
െകാച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ
ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള വിദ്യാഭ്യാസ
ചട്ടത്തിൽ (കെ.ഇ.ആര്‍) സർക്കാർ െകാണ്ടുവന്ന പ്രധാന ഭേദഗതികൾ ഹൈകോടതി
ശരിെവച്ചു. 1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ
സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക
ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള
സ്കൂളുകളിലുണ്ടാകുന്ന രണ്ട് ഒഴിവുകളിൽ ഒന്നിലേക്ക് മാനേജര്‍ക്ക് നിയമനം
നടത്തം, രണ്ടാമത്തെ ഒഴിവ് സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്നും
നിയമിക്കണം എന്നീ വ്യവസ്ഥകളാണ് സിംഗിൾബെഞ്ച് ശരിവെച്ചത്. അതേസമയം, 2016 - 17 അധ്യയന വർഷം മുൻ വർഷത്തെ സ്റ്റാഫ് പാറ്റേൺ ഒാർഡർ തുടരണമെന്ന
വ്യവസ്ഥ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ഒഴിവിലേക്ക്
നിയമനത്തിന് ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒരു
ജില്ലയിലെയും അധ്യാപക ബാങ്കിൽ നിന്ന് ലഭിക്കാതിരുന്നാൽ പോലും ആ ഒഴിവ്
നികത്തരുതെന്ന വ്യവസ്ഥയും കോടതി തള്ളി.
No comments:
Post a Comment