അതിജീവനo

കുറച്ചു ഭിന്നശേഷിക്കാർ ആയ സുഹൃത്തുക്കൾ അതും കേരളത്തിന്റെ പല ഭാഗത്തുള്ളവർ
ഹാന്ഡിക്രോപ്സ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ തണലിൽ പേപ്പർ പേനകൾ
നിർമിച്ചു വിതരണം ചെയ്യുന്നുണ്ട്. സാധാരണ റീഫിൽ/കമ്പനി റീഫിൽ ഉപയോഗിച്ച്
മാഗസിൻ പേപ്പറിലും ക്രാഫ്റ്റ് പേപ്പറിലും നിർമിക്കുന്ന ഈ പേനകൾക്ക് അഞ്ചു
രൂപ മുതൽ ആണ് വില.നിങ്ങളൊ നിങ്ങളുടെ കുട്ടികളോ കടയിൽ നിന്ന് വാങ്ങുന്ന
പ്ലാസ്റ്റിക് പേനയുടെ അതെ വില മാത്രം . പേപ്പർ പേനകൾ പ്ലാസ്റ്റിക് മാലിന്യം
നാലിൽ ഒന്നായി കുറയ്ക്കുന്നു എന്നും ഓർക്കുക ഞങ്ങൾക്ക് ഇത്
അതിജീവനത്തിന്റെ പോരാട്ടം ആണ്. വീഴ്ചയിൽ നട്ടെല്ല് തകർന്നവർ, പോളിയോ
വന്നവർ, മസ്കുലാർ ഡിസ്ട്രോഫി വന്നവർ, കാലുകൾ മുറിച്ചു മാറ്റപ്പെട്ടവർ,
ജന്മനാ ഭിന്ന ശേഷിക്കാർ ആയി ജനിച്ചവർ അങ്ങനെ ഉള്ള ഈ ഞങ്ങൾക്ക് ഒരു ചെറിയ
വരുമാനം ഉണ്ടാക്കാൻ ഹാന്ഡിക്രോപ്സ് കുടകീഴിൽ ഞങ്ങൾ ഒന്നു ശ്രമിക്കുകയാണ്.
കുറഞ്ഞ മുതൽ മുടക്കിൽ ഒരു ചെറിയ വരുമാനം
അല്ലെങ്കിൽ തന്നെ മൂന്നോ നാലോ
മാസം കൂടി കിട്ടുന്ന പെൻഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഞങ്ങൾക്ക്
കിട്ടുന്ന ഒരു രൂപ പോലും വലുതാണ് അതും സ്വന്തം അദ്ധ്വാനത്തിന്റെ പ്രതിഫലം
എന്ന നിലയിൽ ദയവായി പേപ്പർ പേന വേണ്ടവർ ഞങ്ങളുടെ കോർഡിനേറ്റേഴ്‌സിന്റെ
നമ്പറുകളിൽ ബന്ധപ്പെടുക കൂടാതെ പേനകളുടെ വിവിധ ഫോട്ടോകൾ കാണുന്നതിനും
ഹാന്ഡിക്രോപ്സ് കൂട്ടായ്മയെ പറ്റി മനസ്സിലാക്കുന്നതിനും താഴെ പറയുന്ന
ലിങ്ക് ഉപയോഗിച്ച് ഫേസ്ബുക്കിൽ കയറുക
നന്ദി
അതിജീവനത്തിനായി പ്രയത്നിക്കുന്ന ഒരു കൂട്ടം സഹോദരങ്ങൾ
*www.facebook.com/groups/handicrops*
ഹനീഫ : 9495027532
സൂരജ് : 9562280398
ശിവമണി : 9846859560
പ്രദീപ് : 8606728852
ഉണ്ണികൃഷ്ണൻ : 9037143656
NB : നേരിട്ടോ വാട്സ് ആപ്പിലോ ബന്ധപ്പെടുക
No comments:
Post a Comment