ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Tuesday, January 23, 2018

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് കൈത്താങ്ങ് നൽകി മെൻഡേഴ്സ് കേരളയും ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയും......


എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് കൈത്താങ്ങ് നൽകി മെൻഡേഴ്സ് കേരളയും ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയും


2018 ഫെബ്രുവരി 24 ന് സംസ്ഥാന വ്യാപകമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് മോഡൽ പരീക്ഷ നടത്തുന്നു
    10/02/8 രണ്ടാം ശനി
(പുതുക്കിയ തീയതി) 
കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ ജില്ലയിലും മാതൃകാ പരീക്ഷ 
നടത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍

ചുവടെ പറയുന്ന രീതിയില്‍ മാത്യക പരീ‍ക്ഷ സംഘടിപ്പിക്കാവുന്നതാണ്.

1. സബ്ജില്ലാ തലത്തില്‍  എ.ഇ.ഒ / എച്ച്.എം ഫോറം/ അധ്യാപക കൂട്ടായ്മകള്‍ എന്നിവര്‍ക്ക്  ഏതെങ്കിലും സ്കൂളില്‍ വച്ച് സൌകര്യ പ്രദമായ രീതീയില്‍  സഘടിപ്പിക്കാവുന്നതാണ്.   
(ഇത് തികച്ചും അനൌദ്യോഗികമാണ്  താല്പപര്യമുണ്ടെങ്കില്‍ മാത്രം).  പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വിവരം മുന്‍ കൂട്ടി അറിയിക്കുവാന്‍ നിര്‍ദ്ദേശം നല്‍കണം.  വേണ്ട എണ്ണം ചോദ്യ മാത്യകകള്‍ പ്രിന്റ് എടുത്തു വയ്ക്കുവാന്‍ അതിലൂടെ കഴിയും.   പരീക്ഷാ ദിവസം പങ്കെടുക്കുന്ന കുട്ടികളില്‍ നിന്നും ഫോട്ടോ കോപ്പി, മറ്റ് ചെലവുകള്‍ക്കാവശ്യമായ തുശ്ചമായ തുക രജിസ്ട്രേഷന്‍ ഫീസായി ആവശ്യമെങ്കില്‍ വാങ്ങാവുന്നതാണ്.  

2. സ്കൂളുകള്‍ക്ക്  അവരവരുടെ സ്കൂളില്‍ വച്ചൂം സംഘടിപ്പിക്കാവുന്നതാണ്.  വേണ്ട എണ്ണം ചോദ്യ മാത്യകകള്‍ ഇ-മെയിലിലൂടെ അയച്ചു തരും, മുന്‍ കൂട്ടി പ്രിന്റ് എടുത്തു വയ്ക്കുക.    പരീക്ഷാ ദിവസം പങ്കെടുക്കുന്ന കുട്ടികളില്‍ നിന്നും ഫോട്ടോ കോപ്പി, മറ്റ് ചെലവുകള്‍ക്കാവശ്യമായ തുശ്ചമായ തുക  ഫീസായി ആവശ്യമെങ്കില്‍ വാങ്ങാവുന്നതാണ്.  


3. ചോദ്യമാത്യകകളുടെ പി.ഡി.എഫ് ഇ-മെയിലില്‍ വേണ്ടവര്‍ സ്കൂളിന്റെ ഇ-മെയില്‍ വിലാ‍സത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുക. പരീക്ഷയ്ക്ക്  ഒരു ദിവസം മുന്‍പ്  മാത്യക ചോദ്യ പേപ്പര്‍ പ്രസ്തുത മെയിലിലേക്ക് അയച്ചു തരും. മുന്ന് കൂട്ടി പ്രന്റ് എടുത്തു വയ്ക്കാവുന്നതാണ്.
രജിസ്ട്രേഷന്‍ ലിങ്ക് ശനിയാഴ്ച മുതല്‍ ബ്ലോഗില്‍ ലഭ്യാമാകും
സംശയങ്ങള്‍ക്ക്:  ജതീഷ് തോന്നയ്ക്കല്‍  9446109234,  ടി.ടി. പൌലോസ്  9446762687 എന്നി നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment