ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Wednesday, April 18, 2018

യു.എസ്.ബി ഡ്രൈവുകളെ എങ്ങിനെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന മീഡിയകളാക്കി സജ്ജീകിരിക്കാം?

http://ntumalappuramdt.blogspot.in/p/blog-page_57.html

സാധാരണയായി ഡി.വി.ഡി ഉപയോഗിച്ചാണ് നാം ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളത്. എന്നാല്‍ ചില സമയങ്ങളില്‍ ഡി.വി.ഡി ഡ്രൈവുകള്‍ ഇല്ലാത്ത സിസ്റ്റങ്ങളില്‍ നമുക്ക് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് യു.എസ്.ബി ഡ്രൈവുകളെ (പെന്‍ഡ്രൈവ്, എക്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ് മുതലായവ) ആശ്രയിക്കേണ്ടതായി വരും. ഡി.വി.ഡി യിലുള്ള ഫയലുകള്‍ അതേപടി യു.എസ്.ബി ഡ്രൈവുകളിലേക്ക് കോപ്പി ചെയ്താല്‍ മാത്രം അതില്‍ നിന്നും ബൂട്ട് ചെയ്യാന്‍ സാധിക്കില്ല. പ്രസ്തുത ഡിവൈസുകളെ ബൂട്ടബിള്‍ ഡ്രൈവുകളാക്കി സജ്ജമാക്കേണ്ടതുണ്ട്. മാത്രമല്ല യു.എസ്.ബി ഡിവൈസുകള്‍ കൊണ്ടുനടക്കാന്‍ എളുപ്പവുമാണ്. യു.എസ്.ബി ഡ്രൈവുകളെ എങ്ങിനെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന മീഡിയകളാക്കി സജ്ജീകിരിക്കാം എന്ന് വിശദമാക്കാം..
യു.എസ്.ബി ഡിവൈസുകളെ ഉബുണ്ടു ബൂട്ടബിള്‍ യൂ.എസ്.ബി ആക്കി മാറ്റുന്നതിന് ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. മാത്രമല്ല ഉബുണ്ടു ഉപയോഗിച്ചും വിന്‍ഡോസ് ഉപയോഗിച്ചും ഇങ്ങനെ ബൂട്ടബിള്‍ യു.എസ്.ബി കള്‍ തയ്യാറാക്കാം. എന്നാല്‍ ഇതില്‍ ഏറ്റവും ലളിതമായതും അത്രയധികം കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ക്കു പോലും ചെയ്യാന്‍ കഴിയുന്നതുമായ ഓരോ രീതി ഉബുണ്ടുവില്‍ നിന്നും വിന്‍ഡോസില്‍ നിന്നും വിവരിക്കാം. ഉബുണ്ടു മാത്രമല്ല, വിന്‍ഡോസിന്‍റെയോ മറ്റ് ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെയും ബൂട്ടബിള്‍ യു.എസ്.ബി ഉണ്ടാക്കുന്നതിന് ഇതേ രീതികള്‍ അവലംബിക്കാവുന്നതാണ്.read more....

No comments:

Post a Comment