ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Wednesday, May 16, 2018

*16-05 - 2018 ( ബുധൻ) ചേർന്ന Q I P തീരുമാനങ്ങൾ


 I .സ്കൂൾ പ്രവൃത്തി ദിനം.*
സ്കൂളുകൾ ജൂൺ 1 ന് തുറക്കും

2018-19 അധ്യയന വർഷം LP, UP HS, HSS വിഭാഗത്തിന് 202 പ്രവർത്തി ദിനങ്ങളും VHSE വിഭാഗത്തിന് 222 ഉം ആയിരിക്കും .
അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ അധ്യയന ദിനങ്ങൾ 220 ആയിരിക്കും.
     എന്നാൽ അധ്യയന ദിനങ്ങൾ 200ൽ കൂടാൻ പാടില്ല  എന്ന് KSTU,KP STA എന്നീ സംഘടനകൾ ആവശ്യപ്പെട്ടു. ജൂൺ 1,2  പ്രവർത്തി ദിനമാക്കരുതെന്നും 4 -ാം തിയ്യതി മാത്രമേ തുറക്കാവൂ എന്നും ആവശ്യപ്പെട്ടു.

 പ്രവർത്തി ദിനങ്ങളാക്കിയ 9 ശനിയാഴ്ചകൾ
ജൂൺ 2, 16
, ആഗസ്ത് 18,
 സെപ്തംബർ 1, 22
ഒക്ടോബർ 6, 20
നവംബർ 24
ജനുവരി 5
*II പരീക്ഷകൾ*
SSLC, +2 പരീക്ഷകൾ 2019 മാർച്ച് 6 - 25
മോഡൽ പരീക്ഷകൾ ഫെബ്രുവരി 7-13

ഒന്നാം  പാദ വാർഷിമ പരീക്ഷ 2018 ആഗസ്ത് 30 മുതൽ ആരംഭിക്കും

രണ്ടാം പാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ ആരംഭിക്കും

വാർഷിക പരീക്ഷ  ഫെബ്രുവരി അവസാനവാരം മുതൽ ആരംഭിക്കും

*III മേളകൾ*
സ്കൂൾ മേളകൾ - സെപ്തംബർ
ഉപജില്ല -ഒക്ടോബർ അവസാനവാരം
ജില്ല നവംബർ മൂന്നാം വാരം
സംസ്ഥാന സ്കൂൾ കലോത്സവം - ഡിസംബർ 5-9 തിയ്യതികളിലായി നടക്കും.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2018 ഒക്ടോബർ 26, 27, 28 തിയ്യതികളിൽ

സംസ്ഥാന ശാസ്ത്രോത്സവം നവം 9-11

കായിക മേള ദേശീയ കായിക മേളയുടെ തിയ്യതിക്കനുസരിച്ച് പിന്നീട് തീരുമാനിക്കും
ഈ വർഷം മുതൽ LP വിഭാഗം ശാസ്ത്രോത്സവം ഉപജില്ലാതലം വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

No comments:

Post a Comment