ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Wednesday, May 9, 2018

NSQF നടപ്പാക്കുമ്പോൾ


2013 ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ തൊഴിൽ നൈപുണ്യവികസന ചട്ടക്കൂട് (NSQF)പ്രകാരം  സംസ്ഥാന സർക്കാർ ഈ വർഷം 66 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ 147 ബാച്ചുകളിൽ പദ്ധതി നടപ്പാക്കുമെന്ന് അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്  അറിയിച്ചു. 2018 ഡിസംബർ 27 നകം സംസ്ഥാനത്ത് പദ്ധതി ആരംഭിക്കണമെന്നും 2020 നകം 25% പൂർത്തീകരിക്കണമെന്നുമുള്ള കേന്ദ്ര സർക്കാർ നിർദേശാനുസരണമാണിത്. പദ്ധതി നടപ്പാക്കുമ്പോൾ നിലവിലുള്ള അദ്ധ്യാപകരുടെയോ ജീവനക്കാരുടെയോ സേവന വേതന വ്യവസ്ഥകൾക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ സർക്കാർ സംരക്ഷിക്കുമെന്ന് സംഘടനാ പ്രതിനിധികളുടെ ആശങ്കയ്ക്ക്  മറുപടിയായി മന്ത്രി ഉറപ്പുനൽകി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും 25 വർഷമായി നില നിൽക്കുന്ന ഒരു സംവിധാനം പരിഷ്കരിക്കുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ വരുന്ന ഒരു വർഷത്തെ നിരീക്ഷണത്തിലൂടെ മനസിലാക്കി പരിഹരിച്ച് ശേഷം തുടർന്ന് ബാക്കി സ്കൂളുകളിൽ കൂടി നടപ്പാക്കുന്നതാണ്. അവശേഷിക്കുന്ന 323 സ്കൂളുകളിൽ സാധാരണ പോലെ VHSC പ്രവേശനത്തിന് ഉടൻ അപേക്ഷ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പോലെ 9 -ാം ക്ലാസ് മുതൽ പൂർണമായുംNSQF നടപ്പാക്കണമെന്നും കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഏതാനും VHSSകളിൽ മാത്രം പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത് രക്ഷപെടലാണെന്നും NTU ജനറൽ സെക്രട്ടറി പിഎസ്.ഗോപകുമാർ യോഗത്തിൽ പറഞ്ഞു. NSQF നടപ്പാക്കാത്ത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിക്കാൻ കുട്ടികൾ ചേരാൻ സാധ്യത കുറവായതിനാൽ ആ സ്കൂളുകൾ സ്വാഭാവികാന്ത്യത്തിലേക്ക് പോകാനിടയുണ്ടെന്ന് NTU ആശങ്കപ്പെടുന്നതായി മന്ത്രിയെ അറിയിച്ചു.

No comments:

Post a Comment