ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Wednesday, August 2, 2017



ഹൈടെക് പദ്ധതി നിര്‍വ്വഹണം – ഐ.റ്റി@സ്കൂളിന്റെ പ്രതിനിധി സംഘ വിലയിരുത്തല്‍ സന്ദര്‍ശനം 2017 ആഗസ്റ്റ് 1 മുതല്‍

ഐ.റ്റി@സ്കൂളിന്റെ സ്കൂള്‍ സര്‍വ്വേ പോര്‍ട്ടലില്‍ ഹൈടെക് റെഡിനസ് വിവരങ്ങള്‍ രേഖപ്പടുത്തുകയും, സ്കൂള്‍തല സ്ഥിരീകരണം 29.07.2017(ശനി) ന് പൂര്‍ത്തിയാക്കിയതുമായ സ്കൂളുകളില്‍ ഐ.റ്റി@സ്കൂളിന്റെ പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നതാണ്. ആദ്യ ഹൈടെക് പദ്ധതി നിര്‍വ്വഹണത്തിന് ഈ സ്കൂളുകളെ ആയിരിക്കും തെരഞ്ഞെടുക്കുന്നത്.

ആഗസ്റ്റ് 1 മുതല്‍ 9 വരെ തീയതികളിലായിരിക്കും പ്രതിനിധി സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുക. ഈ സന്ദര്‍ശന വേളയില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ്സ് മുറി സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ച് പ്രോജക്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്. സ്കൂളുകളിലെ ഐ.റ്റി ലാബിന്റെ ഭൗതികപരിശോധനയും ഇതോടൊപ്പം നടത്തുന്നതാണ്.

No comments:

Post a Comment