ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Friday, December 22, 2017



20-12-17 ന് നടന്ന കോൺഫറൻസിൽ ബഹു വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നിർദ്ദേശിച്ച കാര്യങ്ങൾ

  • സ്വച്ഛ ഭാരത് പുരസ്കാരത്തിനുള്ള അപേക്ഷ ഓൺലൈനായി 27-12-17 ന് മുമ്പായി അപ് ലോഡ് ചെയ്യണമെന്ന് അറിയിക്കുന്നു.
  •  അക്കാദമിക് മാസ്റ്റർ പ്ലാൻ നിശ്ചിത സമയത്തിനകം തന്നെ പൂർത്തിയാക്കണം .അതിന്റെ ഒരു കോപ്പി ബന്ധപ്പെട്ട ആഫീസർക്ക് നല്ലേണ്ടതാണ്.
  •  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള  വിദ്യാലയങ്ങളിൽ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതാണ്.
  •  സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണം
  •  ഹൈടെക് ക്ലാസ്സുമുറികളുടെ നിർമ്മാണം വേഗത്തിലാകണം
  •  ജൈവവൈവിധ്യ പാർക്കുകളുടെ നിർമ്മാണം ഇതുവരെ തുടങ്ങാത്തവർ ഉടനെ തുടങ്ങണം.
  •  ടാലന്റ് ലാബിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം
  •  ശ്രദ്ധയുടെ മൊഡ്യൂളുകൾ അധിക സമയം കണ്ടെത്തി പൂർത്തികരിക്കണം
  •  മലയാളത്തിളക്കം മെച്ചപ്പെടുത്തണം
  •  ക്രിസ്മസ് പരീക്ഷ കഴിഞ്ഞ ശേഷം ക്ലാസ്സ് പി ടി എ നടത്തണം.
  •  പഠനത്തിൽ പിന്നാക്കം നില്ക്കു ന്ന കുട്ടികളെ കണ്ടെത്തി " ശ്രദ്ധ" യിലൂടെ മുന്നോട്ടു കൊണ്ടുവരണം
  • ജൈവവൈവിധ്യ പാർക്കുകളുടെ ഫണ്ട് ചെലവഴിക്കണം
  •  പ്ലാൻ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം

No comments:

Post a Comment