ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Thursday, December 21, 2017

                 ഓഖി ദുരിതാശ്വാസ നിധിയിലേക്ക് NTU 
              അംഗങ്ങൾ ഒരു ദിവസത്തെ വേതനം നൽകും.
...............................................
 ഓഖി ദുരിതാശ്വാസ നിധിയിലേക്ക് NTU അംഗങ്ങളായ അദ്ധ്യാപകർ ഒരു ദിവസത്തെ വേതനം സംഭാവനയായി നൽകുന്നതാണ്.  സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ചീഫ് സെക്രട്ടറി വിളിച്ച ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളുടെ യോഗത്തിലാണ് NTU നിലപാടറിയിച്ചത് . ജീവനക്കാരുടെ 2 ദിവസത്തെ ശമ്പളം ഏക പക്ഷീയമായി പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽNTU അടങ്ങുന്ന FET0 സംഘടനകളുടെ പ്രതിഷേധം ചീഫ് സെക്രട്ടറിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രാഷ്ട്രീയക്കാർക്ക് പണമനുവദിച്ചതിലും FET0 പ്രതിഷേധിച്ചു. 'ഓഖി'യുടെ പേരിൽ പിരിക്കുന്ന തുക ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മാത്രമായി ചെലവഴിക്കണമെന്നും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും FET0 ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് അവരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ മിനിമം ഒരു ദിവസത്തെയും താല്പര്യമുള്ളവർക്ക് കൂടുതൽ ദിവസത്തെയും വേതനം സംഭാവനയായി നൽകാവുന്നതാണ്.
പി.എസ്.ഗോപകുമാർ
  ജനറൽ സെക്രട്ടറി,NTU
       പ്രസിഡണ്ട്, FET0

No comments:

Post a Comment