ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Tuesday, January 16, 2018

SLI / GIS Claim Application

INSURANCE CLAIM
എസ്.എല്‍.ഐ/ ജി.ഐ.എസ് ക്ലൈം അപേക്ഷകള്‍ എങ്ങനെ നല്‍കാം:- സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്  ക്ലൈം മാനുവലായും, ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം ഓണ്‍ലൈനായും സമര്‍പ്പിക്കണം.
സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിധം
പ്രീമിയം ഡ്യൂ ആകുന്നതനുസരിച്ചു  ക്ലൈം അപേക്ഷകള്‍ നൽകാം (പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് മുന്‍പ് പോളിസി എടുത്തവര്‍ 55 വയസ്സ് ആകുന്നതനുസരിച്ചായിരിക്കും പ്രീമിയം ഡ്യൂ ആകുക )  എത്ര പോളിസി ഉണ്ടോ അതിനെല്ലാം പ്രത്യേകം അപേക്ഷകള്‍ നല്‍കണം .കൂടാതെ  നമ്മുടെ പാസ്സ് ബുക്ക്‌  അപ്ഡേറ്റ് ചെയ്തിരിക്കണം( ഡ്യൂ ഡേറ്റ് വരെ ) ഇതിന്‍റെ എല്ലാം ഓരോ ഫോട്ടോ കോപ്പി എടുത്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.ഡ്യൂ ഡേറ്റിനു ശേഷവും പ്രീമിയം തുക അടച്ചവര്‍ ഉണ്ടാവും അവര്‍ക്ക് അവര്‍ അടച്ച തുക പൂര്‍ണ്ണമായും ലഭിക്കും.പക്ഷെ ഡ്യൂ ഡേറ്റിനു ശേഷം അടച്ച തുകയുടെ പലിശ ലഭിക്കില്ല. പോളിസി എടുത്തപ്പോള്‍ ഇന്‍ഷ്വറന്‍സ്  സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കാണും .ഇതും അപേക്ഷയോടൊപ്പം നല്‍കണം .ഇതു നഷ്ട്ടപ്പെട്ടാല്‍/ലഭിച്ചില്ലെങ്കില്‍ 500രൂപയടെ മുദ്ര പേപ്പര്‍ (ബോണ്ട്‌ )സ്വന്തം പേരില്‍ വാങ്ങി അതില്‍ ബോണ്ട്‌ ഫോര്‍മാറ്റ് ടൈപ്പ് ചെയ്ത് (Indemnity Bond for Duplicate Policy  - for the Use of Insured) അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണം . പോളിസി ഉടമ മരണപ്പെട്ടാല്‍ Indemnity Bond for Duplicate Policy  -   for the Use of Nominee(s)/Legal Heirs എന്ന ഫോമിലെ ഫോര്‍മാറ്റ്‌ ഉപയോഗിക്കാം. പോളിസി ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റും നോമിനി ഹാജരാക്കണം.പാസ്സ് ബുക്കില്ലാത്തവര്‍ അവരവരുടെ ഡി.ഡി.ഒ മുഖേന അപേക്ഷയും 20 രൂപയ്ക്ക് ചെല്ലാനും അടയ്ക്കണം. അപേക്ഷ ഫോം /ബോണ്ട്‌ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.
ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ നല്‍കേണ്ടത്
പാസ്സ് ബുക്ക്‌ (ഒറിജിനല്‍ , അപ്ഡേറ്റ് ചെയ്തിരിക്കണം )
അപേക്ഷ ഫോം (ക്ലൈം ഫോം)
ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് /ബോണ്ട്‌
ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റ്
കവറിംഗ് ലെറ്റര്‍ (ഡി.ഡി ഒ )
ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ  സമര്‍പ്പിക്കുന്ന വിധം
റിട്ടയര്‍ ചെയ്യുന്ന മാസം വരെ പ്രീമിയം അടയ്ക്കണം ,റിട്ടയര്‍ ആയതിന് ശേഷം മാത്രമേ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ  സമര്‍പ്പിക്കാവൂ.
ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷക്ക് അനുവദിക്കൂ . വിശ്വാസ് പോര്‍ട്ടലിലാണ്(https://stateinsurance.kerala.gov.in/ ) അപേക്ഷ നല്‍ക്കേണ്ടത്. ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ എങ്ങനെ നല്‍കാം വിശദമായ കുറിപ്പ് താഴെ ചേര്‍ക്കുന്നു
ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ നല്‍കേണ്ടത്
പാസ്സ് ബുക്ക്‌ (ഒറിജിനല്‍ , അപ്ഡേറ്റ് ചെയ്തിരിക്കണം )
ഓണ്‍ലൈന്‍ എന്‍ട്രി പ്രിന്‍റ്ഔട്ട്‌
ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റ്
കവറിംഗ് ലെറ്റര്‍ (ഡി.ഡി ഒ )
Downloads
GIS Claim Online Application Help File
GIS Claim Application Online Entry Portal
SLI/GIS All Forms
Group Insurance Scheme-Online Portal Viswas User Manual
Indemnity Bond for Duplicate Policy  -   for the Use of Nominee(s)/Legal Heirs
Indemnity Bond for Duplicate Policy  - for the Use of Insured
Indemnity Bond for Duplicate Policy  -   Instructions
Claim Form

No comments:

Post a Comment