കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം, നീറ്റ് സ്‌കോര്‍/റാങ്ക് പരിഗണിച്ചാണ് നടത്തുന്നത്. അതിനാല്‍ കേരളത്തിലെ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.വി.എസ്.ഡി. ആന്‍ഡ് എച്ച്., ബി.എസ്‌സി അഗ്രിക്കള്‍ച്ചര്‍, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.എസ്‌സി. ഫോറസ്ട്രി തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍, ഇപ്പോള്‍ നീറ്റ് 2018 ന് അപേക്ഷിക്കണം.
ഒപ്പം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് (സി.ഇ.ഇ.) അപേക്ഷ നല്‍കണം. സി.ഇ.ഇ.ക്ക് അപേക്ഷിക്കാന്‍ ഫെബ്രുവരി 28 വരെയാണ് സമയം. കേരളത്തില്‍ എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിന് എല്ലാവരും നീറ്റ് യോഗ്യത നേടണം. മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് നീറ്റ് പരീക്ഷയില്‍ 720 ല്‍ 20 മാര്‍ക്ക് വേണം. Read more.....
No comments:
Post a Comment