പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി കുട്ടികളെ
സജ്ജരാക്കുന്നതിനായി വിദ്യാലയങ്ങളില്‍ 2018-19 വര്‍ഷം മുതല്‍ ആരംഭിക്കുന്ന
ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി നടപ്പിലാക്കുന്നതിനും ലിറ്റില്‍ കൈറ്റ്‌സ്
യൂണിറ്റ് വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നതിനുമായി ഓണ്‍ലൈന്‍ അപേക്ഷ
ക്ഷണിച്ചു. ഫെബ്രുവരി 24നകം ഓണലൈന്‍ ആയി അപേക്ഷിക്കണം.
- തിരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും
- പത്ത് കമ്പ്യൂട്ടറില്‍ കുറയാത്ത ലാബ് സൗകര്യമുള്ള വിദ്യാലയങ്ങളായിരിക്കണം
- യൂണിറ്റ് ചുതലക്കായി ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കണം
- യൂണിറ്റ് അനുവദിക്കുന്ന വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ യൂണിറ്റില്‍ അംഗത്വം എടുക്കുന്നതിന് മാര്‍ച്ച് ഒന്നിനകം നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കണം
- ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്.
- ചുരുങ്ങിയത് 20 കുട്ടികള്‍ വേണം ഒരു യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന്
- 2018 ഏപ്രില്‍ മാസം മുതല്‍ വിദ്യാലയങ്ങളില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
Downloads
Little KITES Online Application LinkLittle KITES Online Application -Help File
Little KITES Online Application -Circular
Little KITES Online Application-Govt Order
Little KITES -Brochure for School Notice Board
No comments:
Post a Comment