ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Sunday, May 6, 2018

പ്ളസ് വൺ ഏകജാലകപ്രവേശനം - അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ


1. www.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.
2. ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ സമർപ്പിച്ചാൽ മതി.
3.ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ SSLC marklist printout, ആധാർ കാർഡ് എന്നിവ വേണം
4. സ്കൂൾ,കോഴ്സ് എന്നിവ അതീവശ്രദ്ധയോടെ തിരഞ്ഞെടുക്കുക.
5. ബോണസ് പോയിന്റ് (spc,നീന്തൽ,ncc,രാജ്യപുരസ്കാർ, jawan priority), ടൈ ബ്രേക്ക്  (വിവിധ ക്ളബ്ബുകൾ, കലോത്സവം, കായികമേള തുടങ്ങിയവയിലെ പങ്കാളിത്തം,red cross മുതലായവ) എന്നിവ റാങ്ക് നിർണയത്തിന് പരിഗണിക്കും. അതിനാൽ കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തുക.
6. ഓപ്ഷൻ രേഖപ്പെടുത്തുമ്പോൾ സ്കൂളിലേക്കുള്ള ദൂരം, യാത്രാസൗകര്യം എന്നിവ കൂടി പരിഗണിക്കുക.
7. അപേക്ഷയുടെ printout ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം(SSLC copy.ആധാർ,ബോണസ് പോയിന്റ് തെളിയിക്കുന്ന
രേഖകൾ മുതലായവ) അടുത്തുള്ള സർക്കാർ/എയ്ഡഡ് സ്കൂളിൽ സമർപ്പിക്കുക. അപേക്ഷാഫീസ് 25 രൂപ.
8. അപേക്ഷ നൽകിയാൽ ലഭിക്കുന്ന സ്ലിപ് സൂക്ഷിച്ചുവെക്കുക. ഇത് നഷ്ടപ്പെട്ടാൽ അലോട്മെന്റ് പരിശോധിക്കാനോ, തിരുത്തൽ പുതുക്കൽ എന്നിവ നടത്താനോ കഴിയില്ല.
9. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകരുത്. അഡ്മിഷൻ റദ്ദാക്കപ്പെടും.
10. ട്രയൽ അലോട്മെന്റ് സമയത്ത് റാങ്ക് പരിശോധിച്ച് ആവശ്യമെങ്കിൽ ഓപ്ഷനിൽ മാറ്റം വരുത്തുക. ഈ സമയത്ത് മറ്റു തിരുത്തലുകളും വരുത്താം.
11. CBSE വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം ജാതി,മതം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും മുദ്രപത്രത്തിലുള്ള രക്ഷിതാവിന്റെ സത്യവാങ്മൂലത്തിന്റെ പകർപ്പും (പ്രോസ്പെക്റ്റസിലെ മാതൃകയിൽ) സമർപ്പിക്കുക


No comments:

Post a Comment