ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Wednesday, January 31, 2018

Phases of moon by ILLIAS PERIMBALAM

 സമ്പൂർണ്ണ ചന്ദ്രഗ്രഹണം
===================
https://drive.google.com/file/d/1EiEOt_kTU2vN8jjJznvLqOEuN4SqTNOW/view
phases of moon click here
ജനുവരി 31ന് ഇന്ത്യൻ സമയം വൈകുന്നേരം 5-18മുതൽ രാത്രി 8-43 വരെ ഭൂമിയിൽ രാഹു ഗ്രസ്തമായ സമ്പൂർണചന്ദ്രഗ്രഹണം സംഭവിക്കുന്നു. വടക്കെഅമേരിക്കയിൽ പടിഞ്ഞാറൻ ചക്രവാളത്തിലൂടെ ആരംഭിക്കുന്ന ഗ്രഹണം ആഫ്രിക്കയുടെ കിഴക്കൻ ചക്രവാളത്തിൽ അവസാനിക്കുകയും ചെയ്യുന്നു.ഇന്ത്യയിൽ കൽക്കത്തയിൽ 5-18pm ന് ചന്ദ്രനുദിക്കുന്ന സമയത്ത് തന്നെയാണ് ഗ്രഹണാരംഭവും.കിഴക്കൻ ഇന്ത്യയിൽ ആദ്യാവസാനം വരെ കാണും. ഗൾഫ്നാടുകളിൽ ഗ്രഹണത്തിന്റെ അവസാന ഭാഗം കിഴക്കൻ ചക്രവാളത്തിൽ കാണാം.
കേരളത്തിൽ 6-24pm ന് പൂർണമായി നിഴൽ മൂടിയ ചന്ദ്രനാണ് ഉദിക്കുക. ഭൂ ഛായാ കേന്ദ്രത്തിൽ നിന്നും 3.66 ഡിഗ്രികിഴക്ക് (മുന്നിൽ) ആണ് രാഹുസ്ഥാനംഅതിനാൽ ഗ്രഹണ സമയത്ത് ചന്ദ്രൻ ഭൂനിഴലിന്റെ തെക്കെപകുതിയാൽ കൂടിയാണ് കടന്നു പോവുക. അതിനാൽ 5-18 മണിക്ക് ചന്ദ്രന്റെ ഈശാനകോണിലാണ് ഭൂനിഴൽ (കറുപ്പ്) ആദ്യംസ്പർശിക്കുക.6-22ന് ചന്ദ്രൻ മുഴുവനായും (പടിഞ്ഞാറ് ഭാഗം കൂടി ) മൂടും ചന്ദ്രൻ പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് ഭൂ നിഴലിനുള്ളിലൂടെ നിങ്ങുന്നത്.7-37 pm ന് ചന്ദ്രന്റെ ആദ്യം ഗ്രഹണാരംഭിച്ച കിഴക്കഗ്രം പുറത്ത് വരാൻ തുടങ്ങും.
6-59ന് ഗ്രഹണ മധ്യസമയം അപ്പോൾ ഗ്രാസത്തിന്റെ അളവ് 1000-ൽ 1300 ഭാഗം(1.300) ആകുന്നു.8-43ന് ചന്ദ്രബിംബത്തിന്റെ വടക്ക് പടിഞ്ഞാറ് കോണിലൂടെ ഗ്രഹണം ഒഴിയുകയും ചെയ്യുന്നു. ചന്ദ്രന് ഭൂമിയുടെ പൂർണ ഛായയിലൂടെ യുള്ളനീക്കമാണ് പ്രകാശം മറച്ചുകൊ ണ്ടുള്ള ഗ്രഹണമായിട്ട് അനുഭവപ്പെടുന്നത്.ചന്ദ്രൻ ഉപഛായയിൽ ഏകദേശം 4-30 pm ന് മുമ്പായി കടക്കും. അതുപോലെ 9-40ന് മുമ്പായി ഉപഛായയിൽ നിന്നും പുറത്തു കടക്കുകയും ചെയ്യും

No comments:

Post a Comment